Connect with us

International

ഫ്‌ളോറിഡയില്‍ നടപ്പാലം തകര്‍ന്ന് അഞ്ച് മരണം

Published

|

Last Updated

ഫ്‌ളോറിഡയില്‍ തകര്‍ന്നുവീണ നടപ്പാലം

ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയില്‍ നടപ്പാലം തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മിയാമിയിലെ ഫ്‌ളോറിഡ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റിക്കടുത്തുള്ള നടപ്പാലമാണ് തകര്‍ന്നുവീണത്. തകര്‍ന്ന പാലത്തിനടിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് ഫ്‌ളോറിഡയിലെ 53 മീറ്റര്‍ നീളമുള്ള നടപ്പാലം തകര്‍ന്നുവീണത്. സംഭവത്തില്‍ എട്ട് വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു. ശനിയാഴ്ചയാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നത്. ട്രാഫിക് പ്രശ്‌നം പരിഹരിക്കാവുന്ന നൂതന പദ്ധതി പ്രകാരമായിരുന്നു ഈ പാലത്തിന്റെ നിര്‍മാണം. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുന്നതെന്ന് മിയാമി പോലീസ് അറിയിച്ചു.