Connect with us

Kerala

ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം

Published

|

Last Updated

കണ്ണൂര്‍: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതിയായ പി കെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ ഏഴുപത് വയസ്സ് തികഞ്ഞുവെന്ന ആനുകൂല്യം നല്‍കി പുറത്തിറക്കാനാണ് നീക്കം നടക്കുന്നത്. കേസിലെ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന്‍ സിപിഎമ്മിന്റെ കണ്ണൂരിലെ പ്രമുഖ നേതാവാണ്.

കുഞ്ഞനന്തനെ പുറത്ത് വിടുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ കണ്ണൂര്‍ എസ്.പിയുടെ പരിഗണനയിലാണ്. ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് കുഞ്ഞനന്തന്റെ ബന്ധുക്കളുടേയും ആര്‍എംപി നേതാവ് കെകെ രമയുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.

സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ ഇടപെടലുണ്ടാകണമെന്നും കെ കെ രമ പറഞ്ഞു.