ചെന്നൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

Posted on: March 16, 2018 12:34 pm | Last updated: March 16, 2018 at 1:20 pm

ചെന്നൈ: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും ചെന്നൈയില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി . ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഒരു വിമാനക്കമ്പനിയിലാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ഇവര്‍ അധിക്യതരെ വിവരമറിയിക്കുകയായിരുന്നു