Connect with us

Kerala

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ

Published

|

Last Updated

കോട്ടയം: ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജോസ് കെ മാണി എം പിയുടെ ഭാര്യ നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. നിഷയുടെ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രയിലാണ് ദുരനുഭവമുണ്ടായതെന്നും പുസ്തകത്തില്‍ പറയുന്നു. മെലിഞ്ഞ പ്രക്യതമുള്ള യുവാവ് പിതാവിന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സമീപത്തിരുന്ന് അനാവശ്യമായി ദേഹത്ത് സ്പര്‍ശിച്ചെന്നും എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്നും നിഷ പറയുന്നു. ഇക്കാര്യം ടി ടി ആറിനോട് പറഞ്ഞെങ്കിലും തനിക്ക് പേടിയാണെന്ന് പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും നിഷ പുസ്തകത്തില്‍ പറയുന്നു. താന്‍ ഒച്ചയിട്ടപ്പോഴാണ് യുവാവ് എഴുന്നേറ്റ് പോവുകയായിരുന്നു. തന്നെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നത് യുവ കോണ്‍ഗ്രസ് നേതാവാണെന്നും പുസ്തകത്തിലുണ്ട്.

---- facebook comment plugin here -----

Latest