Connect with us

Kerala

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂനിഫോം നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള മുഴവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി കൈത്തറി വസ്ത്രം വിതരണം ചെയ്യുമന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ എല്‍ പി, യു പി വിഭാഗം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ കൈത്തറി യൂനിഫോം വിതരണം ചെയ്യുക.

ഇതിനായി സ്‌കൂള്‍തലത്തില്‍ നല്‍കേണ്ട കൈത്തറി തുണിയുടെ നിറം തിരഞ്ഞെടുത്ത് കൈറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ക്രോഡീകരിക്കുകയും കൈത്തറി ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തേക്ക് ആകെ 18,20737 മീറ്റര്‍ തുണി ആവശ്യമുള്ളതായി കണക്കാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ 148 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. 14 അധ്യാപക പരിശീലന കേന്ദ്രങ്ങളിലായി സീനിയര്‍ ലക്ചറര്‍-55, ലക്ചറര്‍-93 ഉള്‍പ്പടെ 148 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കൈത്തറി യൂനിഫോം ഏപ്രില്‍ മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. 21 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിന് ആവശ്യമായി വരുന്നത്. 28 ലക്ഷം മീറ്റര്‍ തയ്യാറായിട്ടുണ്ട്. രണ്ട് ജോഡി യൂനിഫോം ഏഴാം ക്ലാസ് വരെയുള്ളവര്‍ക്കാണ് നല്‍കുക. ഖാദിയുടെ സ്വാഭാവികത നിലനിര്‍ത്തി യന്ത്രവത്കരണം നടപ്പാക്കും. നിലവിലുണ്ടായിരുന്ന ഖാദിയുടെ റിബേറ്റ് കുടിശ്ശിക 25 ശതമാനം കൊടുത്തുതീര്‍ത്തതായും ബാക്കി ഈ വര്‍ഷം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 

Latest