Connect with us

Kerala

തിരിച്ചടിയല്ല; സ്‌റ്റേ നീക്കുമെന്ന് പ്രതീക്ഷ: സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം: ശുഐബ് വധത്തില്‍ സിബിഐ അന്വേഷണം താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതോടെ ഡിവിഷന്‍ ബഞ്ച് സ്‌റ്റേ നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

എസ്പി അന്വേഷണ സംഘത്തിലെ അഞ്ച് പേരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുഐബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗില്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

Latest