Connect with us

Sports

സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫിക്‌സ്ചറായി; ബ്ലാസ്‌റ്റേഴ്‌സ് നെരോക എഫ് സിയെ നേരിടും

Published

|

Last Updated

തിരുവനന്തപുരം: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മത്സരക്രമമായി. ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ടൂര്‍ണമെന്റ് ഈ മാസം 31നു തുടങ്ങും. ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ് സിയെ നേരിടും. ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ആറിന് നടക്കുന്ന ആദ്യറൗണ്ടിലെ അവസാന മത്സരത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നെരോക്കയെ നേരിടുക. തോല്‍ക്കുന്ന ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നതിനാല്‍ ആദ്യറൗണ്ട് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

31ന് ചെന്നൈയിന്‍ എഫ് സി ഐസോള്‍ എഫ് സിയെയും ഏപ്രില്‍ ഒന്നിന് ബെംഗളൂരു രണ്ടാം യോഗ്യതാ മത്സര ജേതാക്കളെയും മോഹന്‍ ബഗാന്‍ ഒന്നാം യോഗ്യതാ മത്സര ജേതാക്കളെയും ഏപ്രില്‍ രണ്ടിന് ജംഷഡ്പുര്‍ എഫ് സി മിനര്‍വ പഞ്ചാബിനെയും മൂന്നിന് എഫ് സി ഗോവ നാലാം യോഗ്യതാ മത്സര ജേതാക്കളയും നാലാം തീയതി എഫ് സി പുനെ സിറ്റി ഷില്ലോംഗ് ലാജോങിനെയും അഞ്ചിന് ഈസ്റ്റ് ബംഗാള്‍ മൂന്നാം യോഗ്യതാ മത്സര ജേതാക്കളെയും ആറിന് ബ്ലാസ്‌റ്റേഴ്‌സ് നെരോക്ക മണിപ്പുരിനെയും നേരിടും.

അതേസമയം ഡല്‍ഹി ഡൈനമോസ് – ചര്‍ച്ചില്‍ യോഗ്യതാ മത്സര ജേതാക്കളാകും മോഹന്‍ ബഗാനെ നേരിടുക. എന്നാല്‍ രണ്ടാം യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പിച്ചാല്‍ ഗോകുലം കേരള എഫ് സിക്ക് ആദ്യറൗണ്ടില്‍ തന്നെ ശക്തരായ ബംഗളൂരു എഫ് സിയെ നേരിടേണ്ടിവരും. മുംബൈ സിറ്റി എഫ് സി-ഇന്ത്യന്‍ ആരോസ് മത്സരത്തിലെ ജേതാക്കളാകും ഈസ്റ്റ് ബംഗാളിനെ നേരിടുക. ഐ ലീഗ് ടീമായ ചെന്നൈ സിറ്റി-എ ടി കെ മത്സര ജേതാക്കള്‍ എഫ് സി ഗോവയുമായി ഏറ്റുമുട്ടും.

Latest