Connect with us

Sports

ദക്ഷിണേന്ത്യന്‍ ഫൈനല്‍

Published

|

Last Updated

ചെന്നൈ: എഫ് സി ഗോവയെ കീഴടക്കി ചെന്നൈയി്ന്‍ എഫ്‌സി ഐ എസ് എല്‍ നാലാം സീസണിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദ മത്സരത്തില്‍ 3-0ന്റെ വിജയം നേടിയാണ് ചെന്നൈയ്ന്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഗോവയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദ മല്‍സരത്തില്‍ 1-1 ന് സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയമാണ് ചെന്നൈയ്ന്‍ സ്വന്തമാക്കിയത്. 17ന് ബെംഗളുരു കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

മത്സരത്തിന്റെ 26ാം മിനുട്ടില്‍ ജെജെയാണ് ചെന്നയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഗ്രിഗറി നെല്‍സന്റെ അളന്നുമുറിച്ച പാസ് ജെ ജെ മനോഹരമായ ഹെഡിലൂടെയാണ് ജെ ജെ ചെന്നൈയുടെ കുതിപ്പിന് തുടക്കമിട്ടത്. മൂന്ന് മിനുട്ടിന് ശേഷം 29ാം മിനുട്ടില്‍ ധന്‍പാല്‍ ഗനേശ് രണ്ടാം ഗോളും സ്വന്തമാക്കി. ധന്‍പാലിന്റെ ഹെഡര്‍ ഗോളിലും ഗ്രിഗറി നെല്‍സന്‍ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചു.

സ്‌ട്രൈക്കര്‍ ജെ ജെ ലാല്‍ പെഖുലയുടെ ഇരട്ട ഗോളാണ് ചെന്നൈക്ക് മികച്ച വിജയം സമ്മാനിച്ചത്.
രണ്ടാം പകുതിയില്‍ അവസാന നിമിഷങ്ങളില്‍ (90ാം മിനുട്ടില്‍) ഗോവന്‍ പ്രതിരോധ നിരയുടെ പിഴവ് മുതലാക്കി ജെ ജെ ഇടം കാലിലൂടെ ഗോവയുടെ വലകുലുക്കിയതോടെ ഗോവയുടെ പതനം പൂര്‍ത്തിയായി.
നേരത്തെ എഫ്‌സി പൂനെ സിറ്റിയെ തകര്‍ത്ത് ബെംഗളൂരു എഫ്‌സി തങ്ങളുടെ കന്നി ഐഎസ്എല്‍ ഫൈനലില്‍ ടിക്കറ്റെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് ചെന്നൈയ്ന്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്.
നേരത്തെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ കരുത്തരായ പുണെ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചാണ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയത്.