കെജരിവാളിന്റെ ഉപദേശകന്‍ രാജിവെച്ചു

Posted on: March 13, 2018 2:21 pm | Last updated: March 13, 2018 at 2:21 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകന്‍ വി കെ ജയിന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയുന്നത്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് വി കെ ജയിനെ ചോദ്യം ചെയ്തിരുന്നു.

ചീഫ് സെക്രട്ടറിയെ കെജരിവാളിന്റെ വസതിയില്‍വെച്ച് മര്‍ദിക്കുന്നത് കണ്ടുവെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.