ലൈംഗിക പീഡന ആരോപണവുമായി എക്‌സൈസ് വകുപ്പിലെ വനിതാ ജീവനക്കാര്‍

Posted on: March 13, 2018 11:57 am | Last updated: March 13, 2018 at 11:57 am

കോഴിക്കോട്: തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് എക്‌സൈസ് വകുപ്പിലെ ഒരു കൂട്ടം വനിതാ ജീവനക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ , എക്‌സൈസ് വകുപ്പ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും ആവശ്യപ്പെട്ടു.

ജോലിസ്ഥലത്ത് പ്രാഥമിക ക്യത്യങ്ങള്‍ നിര്‍വഹിക്കാനൊ വിശ്രമിക്കാനൊ സൗകര്യമില്ലെന്നും, മദ്യപിക്കുന്ന പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യേണ്ടിവരുന്നു, രാത്രിയില്‍ ജോലി കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇംഗിതത്തിന് വഴങ്ങാത്തവരെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സൗകര്യപ്രദമായ ഇടത്തില്‍ ജോലി ചെയ്യാന്‍ അസോസിയേഷനേയൊ മേലുദ്യോഗസ്ഥേരേയൊ ത്യപ്തിപ്പെടുത്തേണ്ടതുണ്ടെന്നും പരാതിയില്‍ തുടര്‍ന്നു പറയുന്നു.