അനധിക്യത മദ്യക്കടത്ത് പിടികൂടി

Posted on: March 13, 2018 10:20 am | Last updated: March 13, 2018 at 10:20 am

മാഹി: മാഹിയില്‍നിന്നും അനധിക്യതമായി കടത്തുകയായിരുന്ന മദ്യം പിടികൂടി. അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശ മദ്യം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ചോമ്പോല സ്വദേശി ചെറിയ പറമ്പത്ത് സി പി പ്രകാശന്‍ പിടിയിലായി. ഓട്ടോയും കസ്റ്റഡിയിലെടുത്തു. വിഷു അടുത്തിരിക്കെ അനധിക്യത മദ്യക്കടത്ത് തടയാന്‍ എക്‌സൈസ് വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.