ബെംഗളൂരു: ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നുന്ന ഹാട്രിക്കിന്റെ മികവില്‍ ബെംഗളൂരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു.
നിര്‍ണായകമായ രണ്ടാം പാദത്തില്‍ പൂനെ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബെംഗളൂരുവിന്റെ ജൈത്രയാത്ര. പൂനെയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
15,65,89 മിനുട്ടുകളിലാണ് ഛേത്രി ഗോള്‍ കണ്ടെത്തിയത്. 82ാം മിനുട്ടില്‍ ജോനാഥന്‍ പൂനെയുടെ ആശ്വാസ ഗോള്‍ നേടി. ഫൈനലില്‍ ബെംഗളൂരു, ചെന്നൈയിന്‍- ഗോവ സെമി പോരാട്ടത്തിലെ വിജയികളെ നേരിടും.