നവാഷ് ഷരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്

Posted on: March 11, 2018 6:11 pm | Last updated: March 11, 2018 at 6:11 pm
SHARE

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്.

ലാഹോറിലെ ജാമിയ നാമിയ മതപഠന കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി നവാസ് ശരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു നവാസ് ശരീഫ്. വിദ്യാര്‍ഥിയെറിഞ്ഞ ചെരുപ്പ് ശരീഫിന്റെ ചെവിയിലും മുതുകത്തുമാണ് പതിച്ചത്. മത അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് വിദ്യാര്‍ഥി ചെരുപ്പെറിഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ട്.

പാക്ക് വിദേശകാര്യ മന്ത്രിക്കെതിരെ മഷിയാക്രമണം നടന്നതിനു തൊട്ടുപിന്നാലെയാണു മുന്‍ പ്രധാനമന്ത്രിക്കെതിരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് നേരെ മഷിയാക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് നടപടിക്രമം സംബന്ധിച്ച് പാര്‍ലമെന്റ് പാസ്സാക്കിയ ഭേദഗതി ബില്ലിലെ ചില വാക്കുകള്‍ സംബന്ധിച്ച് രാജ്യത്തു വിവാദം പുകയുന്നതിനിടെയാണ് ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here