Connect with us

Kerala

നടി അക്രമിക്കപ്പെട്ട കേസ്:വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ മാസം 14ന് വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ ഹര്‍ജി. പ്രതിയെന്ന നിലക്കുള്ള തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇത് അങ്കമാലി കോടതി തള്ളിയതോടെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് ഹര്‍ജികളും ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാകാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു.

Latest