അമ്പത് കോടിക്ക് മുകളില്‍ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമാക്കണം

Posted on: March 10, 2018 1:45 pm | Last updated: March 10, 2018 at 1:45 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന പശ്ചാത്തലത്തില്‍ അമ്പത് കോടി രൂപക്ക് മുളകിലുള്ള വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി.

വന്‍തുക വായ്പ എടുക്കുന്നവരില്‍നിന്നു പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ശേഖരിക്കണമെന്ന് പൊതുമേഖല ബേങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കി. 12,636 കോടി രൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബേങ്കില്‍ നടന്നത്. തട്ടിപ്പ് നടത്തി രാജ്യം വിടുന്നത് തടയാനാണ് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. വായ്പക്കാരില്‍നിന്ന് 45 ദിവസത്തിനകം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കണമെന്ന് ബേങ്കുകളോട് ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാര്‍ നിര്‍ദേശം നല്‍കി.