ശഫിന്‍ ജഹാനുമൊത്ത് ഹാദിയ കേരളത്തിലേക്ക്

Posted on: March 9, 2018 7:48 pm | Last updated: March 10, 2018 at 9:58 am
ഭര്‍ത്താവ് ശഫിന്‍ ജഹാനുമൊത്ത് കോളജ് ഹോസ്റ്റലില്‍ നിന്നിറങ്ങുന്ന ഹാദിയ

സേലം: ശഫിന്‍ ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി ശരിവെച്ചതിനു പിന്നാലെ ഹാദിയ ശഫിനുമൊത്ത് കേരളത്തിലേക്ക് തിരിച്ചു. ഇന്ന് വൈകീട്ട് സേലത്തെത്തിയ ശഫിന്‍ ഹാദിയ പഠനം നടത്തുന്ന കോളജിലെ പ്രിന്‍സിപ്പലിനെ കണ്ട് അനുമതി വാങ്ങിയാണ് ഹാദിയയേയും കൂട്ടി മലപ്പുറത്തേക്ക് തിരിച്ചത്.
ഇന്ന് രാത്രിയോടെ മലപ്പുറത്തെത്തുന്ന ഇവര്‍ നാളെ മാധ്യമങ്ങളെ കണ്ടേക്കും.

കുറച്ച് ദിവസത്തെ അവധിക്ക് ശേഷം ഹാദിയ പഠനത്തിനായി സേലത്തേക്ക് മടങ്ങും.