തനിക്കെതിരെ ഉന്നതതല ഗൂഢാലോചന; കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസിന്റെ പരാതി

Posted on: March 9, 2018 3:25 pm | Last updated: March 9, 2018 at 7:29 pm

കൊച്ചി: രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരെ ഡിജിപി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, ഏബ്രഹാം മാത്യു എന്നിവര്‍ക്കെതിരെയാണ് പരാതി.

ലോകായുക്ത പയസ് സി കുര്യാക്കോസിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നതായും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.

പരാതിയുടെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമയച്ചു.
ചീഫ് സെക്രട്ടറി മുഖേനയാണു പരാതി നല്‍കിയത്. വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നും വിജിലന്‍സിന്റെ അഴിമതി വിരുദ്ധനീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.