Connect with us

Kerala

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം: കര്‍ണാടക മുഖ്യമന്ത്രിക്ക് പിണറായിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: ബെംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്.

17 വര്‍ഷത്തോളമായി ഒരു കുറ്റവും ചെയ്യാത്ത മഅ്ദനി ജയിലിലാണ്. ആരോഗ്യ നില മോശംമായതിനെ തുടര്‍ന്ന് അദ്ദേഹം ബെംഗളൂരു എം.എസ് രാമയ്യ മെമോറിയല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ദിനംപ്രതി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയാണ്. ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തില്‍ അനുകൂല നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കണം. കേരളത്തിലെ മത നേതാക്കളും വിവിധ സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ സമീപിച്ചിരുന്നു. കേരളത്തിലേക്ക് ചികിത്സ മാറ്റണമെന്ന മഅ്ദനി സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ മഅ്ദനിയുടെ അപേക്ഷയെ എതിര്‍ക്കരുതെന്നും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തിലൂടെ കര്‍ണാടക മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു.

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനുമേല്‍ കേരളം ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Latest