ബാര്‍ കോഴക്കേസില്‍ ഒത്തുകളിയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍; മാണിക്കെതിരെ തെളിവുണ്ട്

Posted on: March 5, 2018 2:53 pm | Last updated: March 5, 2018 at 8:52 pm
SHARE

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കിയ നടപടി ഒത്തുകളിയെന്ന് ബാര്‍ കോഴക്കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്‍. കേസില്‍ മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കണ്ടിരുന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശമെന്നും സതീശന്‍ വ്യക്തമാക്കി.

മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. മാണിയെ രക്ഷിക്കാനുള്ള ഗൂഡാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു. കേസുമായി മുന്നോട്ട് പോകാനുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ വിജിലന്‍സിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.