അസ്‌ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യക്ക് തോല്‍വിത്തുടക്കം

Posted on: March 3, 2018 6:49 pm | Last updated: March 3, 2018 at 6:49 pm

ക്വാലാലംപുര്‍: സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയാണ് ഇന്ത്യയെ വീഴ്ത്തിയത്.

ഗോണ്‍സാലോ പെലാറ്റിന്റെ ഹാട്രിക്കിന്റെ കരുത്തിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 13,24,33 മിനുട്ടുകളിലാണ് താരം ഗോളുകള്‍ നേടിയത്. 24,32 മിനുട്ടുകളില്‍ ഇന്ത്യയുടെ അമിത് രോഹിദാസ് സ്‌കോര്‍ ചെയ്തു.

അവസാന മിനുട്ടുകളില്‍ സമനിലക്കായി ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും അര്‍ജന്റീനയുടെ കനത്ത പ്രതിരോധത്തെ മറികടക്കാനായില്ല. നാളെ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ മത്സരം.