Connect with us

Kerala

മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍; മധുവിന്റെ വീട് സന്ദര്‍ശിക്കും

Published

|

Last Updated

പാലക്കാട്: ആദിവാസി യുവാവ് മധു മര്‍ദനമേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും.

രാവിലെ പത്തിന് അഗളി കില കേന്ദ്രത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് ചിണ്ടക്കി ആദിവാസി ഊരിലെത്തി മധുവിന്റെ അമ്മയെയും സഹോദരിമാരെയും കാണും.

Latest