കുപ്രസിദ്ധ കുറ്റവാളി സൈക്കോ ശങ്കര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു

Posted on: February 28, 2018 10:48 am | Last updated: February 28, 2018 at 8:50 pm

സേലം: 30 ബലാത്സംഗം, 15 കൊലപാതകം, ഒടുവില്‍ നാടിനെ നടുക്കിയ കുറ്റവാളി ആത്മഹത്യ ചെയ്യുന്നു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സൈക്കോ ശങ്കര്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി എം.ജയശങ്കര്‍ കഴുത്തിലെ ഞരമ്പ് മുറിച്ച നിലയില്‍ ജയശങ്കറിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് രേഖകള്‍ പ്രകാരം 2008ലാണ് ഇയാള്‍ ആദ്യം കൃത്യം നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് ഉപദ്രവത്തെ ചെറുക്കുന്നവരെ കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്. 2009ല്‍ പെരന്ദഹള്ളിയില്‍ നാല്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് ഇയാളുടെ പേര് പോലീസ് രേഖകളിലെത്തുന്നത്.

ഒരു വര്‍ഷത്തിനകം തമിഴ്‌നാട്,കര്‍ണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി 12 പേരെയാണ് ബലാത്സംഗം ചെയ്ത് ഇയാള്‍ കൊലപ്പെടുത്തിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ 2011 മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.&
2011 മെയ് മാസം ജയശങ്കര്‍വീണ്ടും പോലീസ് പിടിയലായി. തുടര്‍ന്ന് 27 വര്‍ഷം തടവ് ലഭിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ തടവിലായ ഇയാള്‍ 2013ല്‍ ജയിലില്‍ നിന്നും വീണ്ടും രക്ഷപെട്ടു.

നഗരം വിട്ടു പോവാന്‍ കഴിയാഞ്ഞതിനാല്‍ പോലീസിന് അതിവേഗം ഇയാളെ പിടികൂടി ഏകാന്തതടവിലാക്കിയിരിക്കുകയായിരുന്നു.