ബ്രിട്ടനിലും അയര്‍ലന്‍ഡിലും ജനജീവിതം ദുസഹമാക്കി അതിശൈത്യം

Posted on: February 28, 2018 8:08 pm | Last updated: March 1, 2018 at 9:30 am
SHARE

ലണ്ടന്‍: ബ്രിട്ടനിലും അയര്‍ലന്‍ഡിലും ജനജീവിതം ദുസഹമാക്കി അതിശൈത്യം തുടരുന്നു. 3 ഡിഗ്രിയിലും താഴെയാണ് പകല്‍ താപനിലപോലും കാണിക്കുന്നത്. രാത്രിയില്‍ താപനില പലേടത്തും 10ലും താഴെയായി. വരുന്ന രണ്ടുദിവസംകൂടി സമാനമായ സ്ഥിതി തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.

വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും അയര്‍ലന്‍ഡിലുമാണു മഞ്ഞുവീഴ്ച അതിരൂക്ഷമായിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ ചിലയിടങ്ങളില്‍ അരമീറ്ററിലധികം കനത്തിലാണു മഞ്ഞുറഞ്ഞു കിടക്കുന്നത്.

രാത്രി മുഴുവന്‍ പെയ്ത മഞ്ഞ് രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. ഹീത്രൂവില്‍നിന്നു നൂറിലേറെ വിമാനങ്ങള്‍ ഇന്നു രാവിലെ റദ്ദാക്കി. പല വിമാനങ്ങളും വൈകിയാണു പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here