രാജ്യത്ത് മഴയും തണുത്ത കാലാവസ്ഥയും വെള്ളി വരെ

Posted on: February 28, 2018 6:14 pm | Last updated: February 28, 2018 at 6:14 pm

ദുബൈ: യു എ ഇയില്‍ തണുത്ത കാലാവസ്ഥയും മഴയും വെള്ളിയാഴ്ച്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യം മേഘാവൃതമായിരിക്കും. കടല്‍ തീരപ്രദേശങ്ങളിലും കിഴക്കന്‍ മേഖലയിലും കൂടുതല്‍ സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍ എം സി) മുന്നറിയിപ്പിലുണ്ട്.

രാജ്യത്ത് താപനില കുറയുന്നതിന് സാധ്യതയുണ്ട്. തീരമേഖലയില്‍ കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കൂടിയ താപ നില 21 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.

സഊദി അറേബ്യയുടെ മധ്യമേഖലയില്‍ നിന്ന് മഴമേഘങ്ങള്‍ യു എ ഇയുടെ ആകാശത്തേക്ക് അടുത്ത ദിവസങ്ങളില്‍ കൂടുതലായി എത്തുന്നതിനാലാണ് തണുത്ത കാലാവസ്ഥ തുടരുന്നതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ന് രാജ്യത്തിന്റെ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗം, വടക്ക് കിഴക്കന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള കാറ്റ് തീര മേഖലയിലേക്കെത്തി മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിപ്പിലുണ്ട്.
എട്ടു മുതല്‍ 10 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുന്നതിനാല്‍ കടല്‍ തീരങ്ങളില്‍ വിനോദത്തില്‍ ഏര്‍പെടുന്നവര്‍ ജാഗ്രത പാലിക്കണം. കനത്ത പൊടി കാറ്റു മൂലം കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹന മോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.