കായല്‍ കയ്യേറ്റം; ജയസൂര്യയുടെ അപ്പീല്‍ തള്ളി

Posted on: February 27, 2018 8:00 pm | Last updated: February 28, 2018 at 10:18 am

കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി. തദ്ദേശ െ്രെടബ്യൂണല്‍ ആണ് അപ്പീല്‍ തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചെന്നായിരുന്നു പരാതി.

ബോട്ട് ജെട്ടി പൊളിക്കാന്‍ കൊച്ചിന്‍ കോര്‍പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.