Connect with us

Gulf

നാനൂറ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള യു എ ഇയുടെ ചിത്രങ്ങള്‍ വന്‍ ഹിറ്റ്

Published

|

Last Updated

ദുബൈ: നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പുറത്തു വിട്ട ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റ്.
യു എ ഇയുടെ ഭൗമോപരിതലത്തില്‍ നിന്ന് 400 കിലോമീറ്ററുകള്‍ അപ്പുറത്തു നിന്ന് തന്റെ ബഹിരാകാശ യാത്രക്കിടെ പകര്‍ത്തിയ യു എ ഇയുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിട്ടുള്ളത്. നാസയുടെ ജീവനക്കാരനായ സ്‌കോട്ട് ഡി. റ്റിംഗില്‍ ആണ് തന്റെ യാത്രക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്ക് വെച്ചത്. പാം ജുമൈറ ഉള്‍പെടെ ദുബൈയിലെ മനുഷ്യ നിര്‍മിതമായ അത്ഭുതങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങളില്‍ വീക്ഷിക്കാവുന്നതാണ്.

മേഖലയുടെ ബഹിരാകാശ ഭാഗത്തു കൂടിയുള്ള തന്റെ യാത്രക്കിടെ ബഹ്‌റൈന്റെ ആകാശ വീക്ഷണവും അദ്ദേഹം പകര്‍ത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്ക്, ഇന്ത്യന്‍ മഹാ സമുദ്രം തുടങ്ങിയ ഇടങ്ങള്‍, “യു എ ഇ, ബഹ്റൈന്‍, ഇറാന്‍, ഹോര്‍മുസ് കടലിടുക്ക്, ഇന്ത്യന്‍ മഹാ സമുദ്രം പകല്‍ വെളിച്ചത്തില്‍” എന്ന അടിക്കുറിപ്പോടുകൂടിയാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

അറേബ്യന്‍ ഗള്‍ഫിനും ഒമാന്‍ ഗള്‍ഫിനുമിടയില്‍ കടലിടുക്കിനെയാണ് ഹോര്‍മുസ് കടലിടുക്ക് എന്നറിയപ്പെടുന്നത്. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് തുറന്ന സമുദ്രമേഖലയിലേക്കുള്ള യാത്രാ പഥമായാണ് ആഗോള തലത്തില്‍ ഹോര്‍മുസ് കടലിടുക്കിനെ അറിയപ്പെടുന്നത്.

 

Latest