ശുഹൈബ് വധം; സിബിഐ വന്നാല്‍ നേതാക്കള്‍ പ്രതികളാകുമെന്ന് സിപിഎം ഭയപ്പെടുന്നു: എകെ ആന്റണി

Posted on: February 26, 2018 8:50 pm | Last updated: February 27, 2018 at 9:53 am

ന്യൂഡല്‍ഹി: ശുഹൈബ് വധം സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.ഐ.എം നേതാക്കള്‍ പ്രതികളാകുമെന്ന ഭയം സിപിഎമ്മിനുണ്ടെന്ന് എ.കെ ആന്റണി. ഇത് സര്‍ക്കാരിന് നല്ലതെല്ല. മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ദ്ധിക്കുകയാണഅ. ഇത് സര്‍ക്കാറിന്റെ ക്രമ സമാധാനപാലനത്തിലെ വീഴ്ച കാരണമാണെന്നും അദ്ദേഹം ആരോപിച്ചു. ക്രമസമാധാന പാലനത്തിന് സര്‍ക്കാര്‍ തയ്യാറാക്കണമെന്നും ആന്റണി വ്യക്തമാക്കി. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നെതെന്നും ആന്റണി ചോദിച്ചു.