Connect with us

Kerala

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മോഷണം: കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗുകളില്‍ നിന്നു മോഷണം നടക്കുന്നതായി പരാതി വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ നഷ്ടപ്പെടുന്നതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് നടപടിയെന്നു മുഖ്യമന്ത്രി അറിയിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍, എയര്‍പോര്‍ട്ട് മാനേജര്‍, സി.ഐ.എസ്.എഫ്കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വിവിധ എയര്‍ ട്രാവല്‍ കമ്പനികളുടെ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുത്ത അടിയന്തര യോഗത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ മാസം 21 ന് കരിപ്പൂര്‍ എത്തിയ ആറ് യാത്രക്കാരുടെ ബാഗേജിലെ സാധാനങ്ങളാണ് മോഷണം പോയത്. ഇവര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 344 ദുബായ്‌കോഴിക്കോട് വിമാനത്തിലാണ് യാത്രക്കാക്കാരാണ്. ഇതില്‍ ഒരാളുടെ പാസ്‌പോര്‍ട്ടും നഷ്ടമായി. വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടമായത്.ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Latest