Connect with us

Gulf

അല്‍ റംസില്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

Published

|

Last Updated

അല്‍ റംസില്‍ തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡം

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ അല്‍ റംസ് തീരത്ത് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ഒന്‍പത് മീറ്റര്‍ നീളമുണ്ട് ഇതിന്. ബ്രൈഡ്‌സ് വര്‍ഗത്തില്‍ പെട്ട തിമിംഗലമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജഡം കരക്കടിഞ്ഞത്മൂലം പരിസരമാകെ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതായി സ്വദേശി പൗരന്‍ ഫഹദ് അബ്ദുല്ല ജുമാ പറഞ്ഞു. ജഡത്തിന് പഴക്കമുള്ളതുകൊണ്ടാകാം ദുര്‍ഗന്ധമെന്ന് അദ്ദേഹം പറഞ്ഞു. ഇതുകാരണം സന്ദര്‍ശകര്‍ക്ക് ബീച്ചിലേക്ക് പ്രവേശിക്കാനായിരുന്നില്ല.

മത്സ്യബന്ധന വലയില്‍ കുരുങ്ങുന്നതോ കടല്‍ മാലിന്യമോ വലിയ കപ്പലുകള്‍ ഇടിച്ചതോ ആകാം തിമിംഗലം ചത്ത് കരക്കടിയാന്‍ കാരണമെന്ന് റാസ് അല്‍ ഖൈമ ഫിഷര്‍മെന്‍ സൊസൈറ്റി ചെയര്‍മാന്‍ ഖലീഫ അല്‍ മുഹൈരി പറഞ്ഞു. അടുത്തിടെ റാസ് അല്‍ ഖൈമയിലെ വിവിധ തീരങ്ങളില്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയിരുന്നു.

നിയമപ്രകാരം മത്സ്യബന്ധന വലകളുടെ നീളം 1,500 മീറ്ററില്‍ കൂടാന്‍ പാടില്ല. അതേ സമയം മത്സ്യബന്ധനം നടത്തുന്നവരില്‍ ചിലര്‍ 4,000ത്തിലധികം മീറ്റര്‍ നീളമുള്ള വല ഉപയോഗിക്കുന്നുണ്ട്. ഇത്തരം വലകളില്‍ പെട്ടാല്‍ തിമിംഗലങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഖലീഫ അല്‍ മുഹൈരി പറഞ്ഞു.

2006ല്‍ ബ്രൈഡ്‌സ് വര്‍ഗത്തില്‍ പെട്ട തിമിംഗലത്തിന്റെ ജഡം ദുബൈയിലെ മംസാര്‍ തീരത്ത് അടിഞ്ഞിരുന്നു. 13 മീറ്റര്‍ നീളവും 10 ടണ്‍ ഭാരവുമുള്ളതായിരുന്നു ഇത്.

 

Latest