ഷുഹൈബ് വധം: പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു

Posted on: February 23, 2018 4:41 pm | Last updated: February 24, 2018 at 9:30 am

കണ്ണൂര്‍: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണു പ്രതികളായ രജിന്‍രാജ്, ആകാശ് എന്നിവരെ ദൃക്‌സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്.

മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ വിളികളും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരേഡ് നടന്നത്.

കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും അക്രമി സംഘത്തില്‍ ഉണ്ടോ എന്ന് വ്യക്തമാക്കാനായിരുന്നു പരേഡ്.

ഡമ്മികളെയല്ല. യഥാര്‍ഥ പ്രതികളെയാണു പിടികൂടിയതെന്ന പൊലീസിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതാണിത്. അക്രമിസംഘത്തിലെ മറ്റു മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്.