Connect with us

Kerala

ആദിവാസി യുവാവിന്റെ മരണം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയ ആദിവാസി യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും പാലക്കാട് എസ്പി അറിയിച്ചു. അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി എകെ ബാലന്‍ അറിയിച്ചു. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മധുവാണ് മരിച്ചത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു.

ഏറെക്കാലമായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. പോലീസ് വാഹനത്തില്‍ മധുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം മരിച്ചു.