വേതനമില്ല; കാലിക്കറ്റ് സര്‍വകലാശാല മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു

Posted on: February 22, 2018 12:30 pm | Last updated: February 22, 2018 at 12:30 pm

കോഴിക്കോട്: മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജില്‍ ഇന്ന് നടക്കാനിരുന്ന കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് ഒരു വിഭാഗം അധ്യാപകര്‍ ബഹിഷ്‌കരിച്ചു.

നേരത്തെ, മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തതിനുള്ള വേതനം നല്‍കാത്ത സര്‍വകലാശാല അധികൃതരുടെ നിരുത്തരവാദ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയത്തിനായി മീഞ്ചന്ത കോളജില്‍ എത്തിയത്.

മൂന്ന് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തതിന്റെ വേതനമാണ് അധ്യാപകര്‍ക്ക് ലഭിക്കാനുള്ളത്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കില്ലെന്ന് അധ്യാപകര്‍ അറിയിച്ചു.