Connect with us

Kerala

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ പ്രശോഭിതമാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തൃശൂര്‍: ജനങ്ങളെ സേവിക്കുന്നതായി രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയ തമിഴ് സിനിമാതാരം കമല്‍ഹാസനു ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ പ്രശോഭിതമാക്കും. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പരിപാലിക്കാന്‍ കമല്‍ ഹാസനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്കും എനിക്കും പ്രിയപ്പെട്ടവനാണ് കമല്‍ഹാസന്‍. കേരളത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ചലച്ചിത്ര ജീവതം തുടങ്ങിയത്. കേരളത്തെയും തമിഴ്‌നാടിനെയും യോജിപ്പിച്ച് കൊണ്ടു പോകുന്നതിനു പിന്നില്‍ കമല്‍ഹാസനു സുപ്രധാനമായ പങ്കുണ്ട്. സാമൂഹിക സംസ്‌കാരിക രംഗങ്ങളിലെ വിവിധ മുന്നേറ്റങ്ങളുടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശ്രദ്ധയമാണ്. ഇതു കേരളത്തെയും സാധ്വീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു. “മക്കള്‍ നീതി മയ്യം” എന്നാണ് പാര്‍ട്ടിയുടെ പേര്. മധുരയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ജനങ്ങളുടെ പാര്‍ട്ടിയാണ് ഇതെന്നും താന്‍ പാര്‍ട്ടിയുടെ ഒരു ഭാഗം മാത്രമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വന്‍ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പാര്‍ട്ടി പതാകയും ചടങ്ങില്‍ പുറത്തിറക്കി.

 

Latest