Connect with us

National

രണ്ടായിരം കോടി ചിലവില്‍ യുപിയില്‍ ലുലുമാള്‍ നിര്‍മിക്കുന്നു

Published

|

Last Updated

ലക്‌നോ :യുപിയിലെ ലക്‌നോവില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ വരുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. ലക്‌നോവില്‍ നടന്ന യുപി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് എം എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.

ഇരുന്നൂറിലധികം ദേശീയ രാജ്യാന്തര ബ്രാന്‍ഡുകളും 11 സ്‌ക്രീനുകളുള്ള മള്‍ടിപ്‌ളെക്‌സും 2500 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടും 20 ല്‍ അധികം ഡൈനിംഗ് റസ്റ്ററന്റുകളുമുള്ളതായിരിക്കും മാള്‍.

ലക്‌നോ ലുലു മാളിന്റെ ഒരു മിനിയേച്ചര്‍ മോഡല്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ശ്രീ എം എ യൂസഫലി അനാഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവര്‍ണര്‍ രാം നായിക് എന്നിവര്‍ പങ്കെടുത്തു.

Latest