കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു; പേര് ‘മക്കള്‍ നീതി മയ്യം’

Posted on: February 21, 2018 7:46 pm | Last updated: February 22, 2018 at 10:27 am

ചെന്നൈ: തമിഴ് സിനിമാതാരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്. മധുരയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ജനങ്ങളുടെ പാര്‍ട്ടിയാണ് ഇതെന്നും താന്‍ പാര്‍ട്ടിയുടെ ഒരു ഭാഗം മാത്രമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വന്‍ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പാര്‍ട്ടി പതാകയും ചടങ്ങില്‍ പുറത്തിറക്കി.