ശുഐബ് വധം: സിബിഐ അന്വേഷണത്തിന്‌ തയ്യാറെന്ന് സര്‍ക്കാര്‍; മുഖം നോക്കാതെ നടപടിയെടുക്കും

Posted on: February 21, 2018 1:32 pm | Last updated: February 21, 2018 at 7:20 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ ശുഐബിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. കൊല നടന്ന ദിവസം തന്നെ മുഖ്യമന്ത്രി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തില്‍ മറ്റുള്ളവര്‍ ഇടപെടരുത്. അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തേണ്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന യോഗം ചേരുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ കണ്ണൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.