ശുഹൈബിനെ കൊന്നത് ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ. സുധാകരന്‍

Posted on: February 20, 2018 10:09 am | Last updated: February 20, 2018 at 2:00 pm

കണ്ണൂര്‍: ശുഹൈബിനെ കൊന്നത് ടിപി വധക്കേസിലെ പ്രതി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശുഹൈബിനെ കൊല്ലാന്‍ വേണ്ടിയാണ് മനോജിന് പരോള്‍ നല്‍കിയത്. ആകാശ് സംഘത്തിലുണ്ടെങ്കില്‍ അത് പി ജയരാജന്റെ അറിവോടെയായിരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ശുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. കണ്ണൂരില്‍ കെ.സുധാകരനും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്. അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ഭീകരസംഘടനയായി മാറിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.