Connect with us

National

ഗുജറാത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്: ബിജെപിക്ക് 12 സീറ്റ് നഷ്ടമായി; കോണ്‍ഗ്രസ് 5 സീറ്റ് വര്‍ധിപ്പിച്ചു

Published

|

Last Updated

ഗാന്ധി നഗര്‍: ഗുജറാത്തിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും 2013 ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ നേടിയ 59 സീറ്റില്‍ നിന്നും ബിജെപിയുടെ സീറ്റ് 47 ആയി കുറഞ്ഞു. എന്നാല്‍ 11 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ വര്‍ധിപ്പിച്ച് 16ലേക്കെത്തിച്ചു.

കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 115ല്‍ നിന്നും 99 ലേക്ക് താഴ്ന്ന് അധിക സമയമാകുന്നതിന് മുമ്പാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടത്.

 

Latest