Kannur
ശുഐബ് വധം: സുധാകരന്‍ ഇന്ന് നിരാഹാര സമരം തുടങ്ങുന്നു
 
		
      																					
              
              
            കണ്ണൂര്‍: ശുഐബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ സുധാകരന്‍ ഇന്ന് മുതല്‍ കലക്ടറേറ്റിന് മുന്നില്‍ 48 മണിക്കൂര്‍ നിരാഹാരമിരിക്കും.
യഥാര്‍ഥ പ്രതികളെ ഇതിനിടയില്‍ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍ എന്നിവരുടെ ഉപവാസ സമരത്തിന് പിന്നാലെയാണ് സുധാകരന്റെ നിരാഹാരം.
മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനുള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലിലെത്തും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

