കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ ശുഐബിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് മുന്നില്‍ കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് ശുഐബിന്റെ പിതാവ് മുഹമ്മദ്. ഇവര്‍ക്ക് എടയന്നൂരുമായും ബന്ധമില്ലെന്നും കേരള പോലീസില്‍ വിശ്വാസമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ രണ്ട് പേര്‍ ഇന്ന് രാവിലെ രാവിലെ മാലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ആകാശ് തില്ലങ്കേരി, റിജിന്‍രാജ് എന്നിവരാണ് കീഴടങ്ങിയത്. അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.