ഇറാനില്‍ 66 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്നു വീണു

Posted on: February 18, 2018 2:10 pm | Last updated: February 18, 2018 at 6:29 pm

ടെഹ്‌റാന്‍: ഇറാനില്‍ 66 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്നു വീണു. ടെഹ്‌റാനില്‍ നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കു പോകുകയായിരുന്നു വിമാനം. ഇസ്ഫഹാന്‍ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് പര്‍വത മേഖലയിലാണു വിമാനം തകര്‍ന്നത്. സംഭവം. അസിമാന്‍ എയര്‍ലൈന്‍സിന്റേതാണു വിമാനം

പ്രാദേശിക സമയം രാവിലെ അഞ്ചിനു പറന്നുയര്‍ന്ന എടിആര്‍ 72 വിമാനം 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരു പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. വിദൂര മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പര്‍വതമേഖലയായതിനാല്‍ ആംബുലന്‍സ് ഉള്‍പ്പെടെ നേരിട്ടെത്താനും പ്രയാസമായി.

ടെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസിമാന്‍ എയര്‍ലൈന്‍സ് ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയാണ്.