മാണിക്യ മലരിനെതിരെ മുംബൈയിലും പരാതി

Posted on: February 16, 2018 10:07 pm | Last updated: February 16, 2018 at 10:07 pm

മുംബൈ: ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായ ‘ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരെ മുംബൈയിലും കേസ്. ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജന്‍ജാഗരന്‍ സമിതി എന്ന സംഘടനയാണ് മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നടി പ്രിയ പ്രകാശ് വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് ഔസേപ്പച്ചന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പരാതി. കഴിഞ്ഞദിവസം ഹൈദരാബാദിലെ ഫലക്‌നുമ സ്റ്റേഷനിലും ഗാനത്തിനെതിരെ പരാതി ലഭിച്ചിരുന്നു. പരാതിയില്‍ സംവിധായകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.