ബിനോയ് കോടിയേരിക്കു ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ചെക്കുകേസ് ഒത്തുതീര്‍ന്നു

Posted on: February 15, 2018 7:35 pm | Last updated: February 16, 2018 at 10:35 am

തിരുവനന്തപുരം: ഏറെ രാഷ്ടരീയ വിവാദം സൃഷ്ടിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു ദുബായില്‍ യാത്രാവിലക്ക് വീണ ചെക്കുകേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ മര്‍സൂഖിക്കു നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തു തീര്‍ത്തതോടെയാണു കേസ് അവസാനിച്ചത്. പണം കിട്ടിയതോടെ ബിനോയിക്ക് അനുകൂലമായി മര്‍സൂഖിയുടെ പ്രതികരണവും വന്നു.

ഇത്തരത്തിലുള്ള ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണ്. അതിനാല്‍ ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പ്രതികരിക്കുകയും ചെയ്തു. ബിനോയ് നല്‍കാനുള്ള 1.72 കോടി രൂപ നല്‍കാന്‍ തയാറാണെന്നു വ്യവസായി സുഹൃത്തുക്കള്‍ മര്‍സൂഖിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, രണ്ടു കേസുകള്‍ കൂടി ദുബായ് കോടതിയില്‍ ബിനോയിക്കെതിരെയുണ്ട്.

സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്‍പു പ്രശ്‌നം അവസാനിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് അണിയറയില്‍ നടന്നത്