Connect with us

Eranakulam

കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതക ചോര്‍ച്ച

Published

|

Last Updated

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകം ചോര്‍ന്നതെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടം നടന്നതിന്റെ തലേന്ന് രാത്രിയില്‍ ചോര്‍ന്ന് തേര്‍ഡ് ഡെക്കില്‍ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചത്.

അറ്റകുറ്റപ്പണി നടത്തിയ വാട്ടര്‍ ടാങ്കിന് സമീപത്തെ റഫ്രിജറേഷന്‍, ശീതീകരണ പ്‌ളാന്റുകള്‍ക്ക് സമീപത്തായിരുന്നു സ്‌ഫോടനം. പ്ലേറ്റുകള്‍ മുറിക്കുന്നതിനും മറ്റുമായി എ സി യൂനിറ്റിലൂടെയാണ് അസറ്റലിന്‍ കടത്തിക്കൊണ്ടുവന്നത്. ഇതിനിടെ എസി പ്ലാന്റില്‍ വെച്ച് അസറ്റലിന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം വിശദമായ പരിശോധനക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്ടര്‍ പ്രമോദ് നിയോഗിച്ചു.

Latest