Connect with us

Gulf

സിമന്റ് മിക്‌സറിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച 22 പേരെ പിടികൂടി

Published

|

Last Updated

സിമന്റ് മിക്‌സറിനുള്ളില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചതിന്റെ എക്‌സറേ ചിത്രം (വാം)

ഷാര്‍ജ: കസ്റ്റംസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ സിമന്റ് മിക്‌സറിനുള്ളില്‍ ഒളിച്ച് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 22 പേരെ ഷാര്‍ജയില്‍ പിടികൂടി.

ഖത്തം-മലീഹ ബോര്‍ഡറില്‍ നിന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്‌സ് അതോറിറ്റിയും സംയുക്തമായാണ് ഇവരെ പിടികൂടിയതെന്ന് കസ്റ്റംസ് അതോറിറ്റി ചെയര്‍മാന്‍ അലി ബിന്‍ സബീഹ് അല്‍ കഅബി പറഞ്ഞു.

എക്‌സ്‌റേ പരിശോധനയിലാണ് ഒരു ആഫ്രിക്കന്‍ വനിതയും 21 ഏഷ്യക്കാരെയും കണ്ടെത്തിയത്.
ഇവരെ കല്‍ബ പോലീസ് സ്റ്റേഷനിലെത്തിച്ചു.

രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടത്തിവരികയായിരുന്നു.
ഇതിനിടക്കാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്.