ഭാവി ആരോഗ്യ വ്യവസായത്തെ ഡാറ്റാ ഭാഷാന്തരം നയിക്കും: വിദഗ്ധ പാനല്‍

Posted on: February 13, 2018 7:31 pm | Last updated: February 13, 2018 at 7:36 pm
ദുബൈയില്‍ ലോക ഭരണ ഉച്ചകോടിയില്‍ നടന്ന വിദഗ്ധ പാനല്‍ ചര്‍ച്ചയില്‍
ഡോ. ഷംഷീര്‍ വയലില്‍, അനുരാധാ ആചാര്യ തുടങ്ങിയവര്‍

ദുബൈ: നൂതന സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച് അളവറ്റ ഡാറ്റാ ഭാഷാന്തരം, ആരോഗ്യ പരിചരണ പ്രദാന ചെലവ്, ആരോഗ്യ ശുശ്രൂഷകള്‍ പ്രാപ്യമാവല്‍ എന്നിവയായിരിക്കും ഭാവിയിലെ ആരോഗ്യ പരിചരണ മേഖലയെ നയിക്കുകയെന്ന് ദുബൈയില്‍ ലോക ഭരണ ഉച്ചകോടിയില്‍ സംസാരിച്ച വിദഗ്ധരുടെ പാനല്‍ ചൂണ്ടിക്കാട്ടി. വി പി എസ് ഹെല്‍ത് കെയര്‍ സ്ഥാപകനും ചെയര്‍മാനും എം ഡിയുമായ ഡോ. ഷംഷീര്‍ വയലില്‍, ഓസിമം ബയോസൊല്യൂഷന്‍സ് ഇന്‍കോര്‍പറേറ്റഡ് സി ഇ ഒ അനുരാധാ ആചാര്യ, കോര്‍ണല്‍ യൂണിവേഴ്സിറ്റി എസ്സി ജോണ്‍സണ്‍, കോളജ് ഓഫ് ബിസിനസ് സാങ്കേതിക-വിവര മാനേജ്‌മെന്റിലെ ഓപറേഷന്‍സ് പ്രൊഫസര്‍ സൗമിത്ര ദത്ത എന്നിവരായിരുന്നു പാനലിലുള്‍പെട്ടിരുന്നത്. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡെല്‍ഫിയ പ്രസിഡന്റും സി ഇ ഒയുമായ മെഡലിന്‍ ബെല്‍ സെഷനില്‍ മോഡറേറ്ററായിരുന്നു.

വര്‍ധിച്ചു വരുന്ന ജനസംഖ്യയും അതിന് ആനുപാതികമായി പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതും കാരണമായി ആരോഗ്യ പരിചരണ രംഗം ഇന്ന് നിര്‍ണായകമായ ദശാസന്ധിയിലാണുള്ളതെന്നും അതുകൊണ്ടു തന്നെ, ഈ മേഖലയിലെ നവീനാശയ നീക്കങ്ങള്‍ ഒന്നുകില്‍ ആകമാനം പരിഷ്‌കരിക്കപ്പെടുകയോ, അല്ലെങ്കില്‍ പ്രശ്‌ന സങ്കുലമാവുകയോ ചെയ്യുമെന്നും നവീനാശയ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. പരിചരണ നിലവാരം മെച്ചപ്പെടുത്തല്‍, ചെലവ് കുറക്കല്‍, കാര്യക്ഷമത വര്‍ധിപ്പിക്കല്‍, വിദൂര ഭാഗങ്ങളിലുള്ളവര്‍ക്ക് പോലും പരിചരണം ലഭ്യമാവല്‍ എന്നിവയടക്കമുള്ള നിര്‍ണായക വിഷയങ്ങളെ അഭിസംബോധന ചെയ്യേണ്ട സാഹചര്യമാണ് നവീനാശയവുമായി ബന്ധപ്പെട്ടുളളതെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിചരണ രംഗത്ത് പേഴ്സനലൈസ്ഡ് മെഡിസിന്‍ പങ്കിന്റെ വര്‍ധിച്ച പങ്കാളിത്തം സംബന്ധിച്ച വിലയിരുത്തലിനും സെഷന്‍ ശ്രദ്ധകൊടുത്തു. അനുയോജ്യമായ പരിചരണ രീതികളനുസരിച്ചാണ് മെഡിക്കല്‍ പ്രൊഫഷനലുകള്‍ രോഗീ പരിചരണം നിര്‍വഹിക്കുന്നത്. രോഗികളുടെ ജനിതക ഘടനകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് രോഗങ്ങള്‍ കണ്ടുപിടിക്കുന്നത്. ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട നവീനാശയങ്ങള്‍ക്ക് നിലവില്‍ ഈ രംഗത്ത് ഉയര്‍ന്ന പരിഗണനയാണുള്ളത്.

ആരോഗ്യ രംഗത്തെ പ്രാഥമിക അടിത്തറകളിലൊന്നാണ് ശിശു പരിചരണം. ജനിതക പഠനങ്ങളിലും പേഴ്സനലൈസ്ഡ് മെഡിസിനിലുമുള്ള സാങ്കേതിക നവീനത്വങ്ങളുടെ ഗുണഫലം അതിന് ഗുണകരമായി ഭവിക്കുന്നു. ‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനിതക പരിണാമത്തിന് ചെലവ് വളരെ കുറവായിരുന്നു. ഇന്ന് 100 ഡോളറിന് പൂര്‍ണ ജനിത സീക്വന്‍സിങ് നേടാന്‍ കഴിയുമെന്ന് അനുരാധാ ആചാര്യ പറഞ്ഞു.

ഓരോ രാജ്യങ്ങളുടെയും ആരോഗ്യപരമായ ആവശ്യങ്ങള്‍ മെച്ചമായ നിലയില്‍ മനസ്സിലാക്കാന്‍ ടെക്നോളജി ഭരണകൂടത്തെ സഹായിക്കുന്നു. കൂടുതല്‍ ഡാറ്റ ഉണ്ടാവുകയാണെങ്കില്‍ പോഷകാഹാര മേഖലയില്‍ പോലും മെഡിസിന്‍ കൂടുതല്‍ കൃത്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ വ്യവസായത്തില്‍ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കകം നാടകീയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ആരോഗ്യ ആവശ്യം വര്‍ധിച്ചുവരുന്നു. ആരോഗ്യ പരിചരണത്തിനാവട്ടെ നവീനാശയം സുപ്രധാനമായതാണ്. ആമസോണ്‍ പോലുള്ള കമ്പനികള്‍ ആരോഗ്യ പരിചരണ രംഗത്തേക്ക് കടന്നുവരുന്നുവെന്നതില്‍ അതിശയമില്ലെന്ന് സൗമിത്രാ ദത്ത അഭിപ്രായപ്പെട്ടു.
ഹെല്‍ത് സൊല്യൂഷന്‍സിനുള്ള ആവശ്യവും ഇന്ന് കൂടിവരികയാണ്. മാറ്റം സുവ്യക്തമാണ്. മാറ്റത്തിന് വേണ്ടി നവീനാശായപരമായ സൊല്യൂഷനുകള്‍ നമുക്കാവശ്യമാണ്. മെഡിസിന്‍ ഡെലിവറിയിലെ പരമ്പരാഗത രീതിക്ക് പുറത്താണ് പരിഹാര നടപടികള്‍ ആവശ്യമായിട്ടുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേവലം പരിചരണം നല്‍കല്‍ മാത്രമല്ല ആരോഗ്യ മേഖലയുടെ ദൗത്യം. ജനങ്ങളെ കാണാനും അവരോട് ആതിഥ്യപരമായി ഇടപെടാനുമുള്ള നയവുംകൂടി ആരോഗ്യ പരിചരണത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നന്നായി അവലംബിക്കാവുന്ന രീതിയാണെന്ന് ദത്ത കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ പരിചരണത്തിലെ തടസം ദീര്‍ഘകാലം വഴിമുടക്കുന്നതാണ് എന്ന കാര്യം പാനലിസ്റ്റുകള്‍ അംഗീകരിച്ചു. ഇത് രോഗീ ബന്ധിതമാണെന്നും ഡോ. ഷംഷീര്‍ പറഞ്ഞു.