Connect with us

National

സുന്‍ജ്വാന്‍ ആക്രമണത്തില്‍ പങ്കില്ല; യുദ്ധഭ്രാന്തെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്‍ജ്വാന്‍ സൈനിക ക്യാമ്പ് ആക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്വമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. ഞങ്ങള്‍ക്ക് യുദ്ധഭ്രാന്താണെന്ന് ഇന്ത്യ പറഞ്ഞു പരത്തുകയാണെന്ന് പാക്ക് വിദേശകാര്യ വക്താവ് ആരോപിച്ചു.

ഇന്ത്യയുടെ സ്ഥിരം സ്വഭാവമാണിതെന്നും ഇന്ത്യന്‍ മാധ്യമങ്ങളില്‍ പാക്കിസ്ഥാനെതിരെ ദുഷ്ടാരോപണങ്ങള്‍ ഉന്നയിക്കുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും പാക്കിസ്ഥാനെ മനപൂര്‍വം കരിവാരിതേയ്ക്കുകയാണെന്ന് അന്താരാഷ്ട്ര സമൂഹം മനസിലാക്കുമെന്നും വക്താവ് പറഞ്ഞു.

സുന്‍ജ്വാന്‍ സൈനിക ക്യാമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍
അഞ്ച് ജവാന്മാരും ഒരു സാധാരണക്കാരനു കൊല്ലപ്പെട്ടിരുന്നു. ആറ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. തുടര്‍ന്ന് ആക്രമണം മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

Latest