ഹൈക്കോടതികളില്‍ ഒഴിഞ്ഞുകിടക്കുന്നത് 400 ജഡ്ജിമാരുടെ തസ്തിക

Posted on: February 12, 2018 8:30 am | Last updated: February 12, 2018 at 10:25 am

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഒഴിഞ്ഞുകിടക്കുന്നത് 400 ലധികം ജഡിജിമാരുടെ തസ്തിക. കര്‍ണാടക ഹൈക്കോടതിയില്‍ 5 പുതിയ ജഡിജിമാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് പിന്നാലെ കേന്ദ്രം പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്തെ നിതീ ന്യായവസ്ഥതയില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ കണക്ക് പുറത്തുവന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. ഈ ഒന്നിന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെയുള്ള 1,079 ജഡ്ജിമാരില്‍ 403 പോസ്റ്റുകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ഒരു മാസം മുമ്പ് 397 ഒഴിവുകള്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 403 ലേക്ക് ഉയര്‍ന്നത്. അലഹാബാദ് ഹൈക്കോടതിയില്‍ 56 , കൊല്‍ക്കത്ത 39, കര്‍ണാടക 38, പഞ്ചാബ് 35 അന്ധ്ര -തെലങ്കാന ഹൈക്കോടതിയില്‍ 30 എന്നിവയാണ് പ്രധാന കണക്കുകള്‍. മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അതേസമയം, 13 ഹൈക്കോടതികളില്‍ നി്ന്നായി നിലവില്‍ 120 ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും കൊളിജിയത്തിന്റൈയും മുന്നലുണ്ട്.