ടു ജി സ്‌പെക്ട്രം കേസ്: തുഷാര്‍ മേത്ത പബ്ലിക് പ്രോസിക്യൂട്ടര്‍

Posted on: February 11, 2018 10:04 pm | Last updated: February 12, 2018 at 12:07 am

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ നിയമിച്ചു.

കേസില്‍ പ്രതികളായിരുന്ന ഡി എം കെ നേതാക്കളെ ഉള്‍പ്പെടെ കഴിഞ്ഞ ഡിസംബറില്‍ സി ബി ഐ പ്രത്യേക കോടതി കുറ്റവിമുക്തരായി പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ സി ബി ഐ സമര്‍പ്പിച്ച ഹരജിയില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ തുഷാര്‍ മേത്തയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.