പൊതുതിരഞ്ഞെടുപ്പിന് സജ്ജരാകൂ; പ്രവര്‍ത്തകര്‍ക്ക് ആന്റണിയുടെ ആഹ്വാനം

Posted on: February 11, 2018 4:03 pm | Last updated: February 11, 2018 at 4:03 pm

കൊച്ചി: പൊതുതിരഞ്ഞെടുപ്പിന് സജ്ജരാകാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം നവംബറിന് ശേഷം ഏതു സമയവും പൊതുതിരഞ്ഞെടുപ്പുണ്ടാകുമെന്നും രാജ്യത്തെ ഭരണഘടനയും മതേതരത്വവും തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ആന്റണി പറഞ്ഞു. കൊച്ചിയില്‍ വീക്ഷണം ദിനപത്രത്തിന്റെ നാല്‍പ്പത്തി രണ്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിനെതിരെ ഇടതുമുന്നണി ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പൊളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണം പൊളിഞ്ഞതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാറ്റൂര്‍ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.